ശാരീരികാരോഗ്യം പോലെ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ് മാനസികാരോഗ്യവും. നമ്മുടെ മാനസികാരോഗ്യം എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കില്‍ അത് വീണ്ടെടുക്കാന്‍ ആവശ്യമായ സമയം ചിലവഴിക്കുകയും പരിശ്രമിക്കുകയും വേണം.
വ്യായാമം വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസിക ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ വ്യായാമങ്ങള്‍ക്ക് സാധിക്കും.
ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന് പ്രസിദ്ധീകരിച്ച പഠന പ്രകാരം മരുന്നുകളെക്കാള്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആഴ്ചയില്‍ 150 മിനുട്ടെങ്കിലും ഇത്തരം ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്ന് ഈ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഹ
മാനസികാരോഗ്യം ശരിയായി സംരക്ഷിക്കാന്‍ ചില വ്യായാമ മുറകള്‍ ശീലിക്കുന്നത് നല്ലതാണ്. ചെറുതാണെങ്കിലും വളരെ ഫലപ്രദമായ ഒരു വ്യായാമമാണ് നടത്തം. നമ്മളെ സന്തോഷിക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളെ പുറത്തുവിടാന്‍ നടത്തം സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും പോസിറ്റീവ് ആയി നിലനില്ക്കാനും നടത്തം ഉത്തമം.
യോഗയുടെ വളരെ ലളിതമായ ശാരീരിക ചലനങ്ങളും നിയന്ത്രിത ശ്വസനവും മനഃസാന്നിധ്യവും വിഷാദം പോലുള്ള മാനസിക ബുദ്ധിമുട്ടുകളെ തടുക്കാന്‍ നമ്മെ സഹായിക്കുന്നു. വിവിധ തരത്തിലുള്ള യോഗ പോസുകളും പരിശീലനങ്ങളും മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ജോഗിങ് പോലുള്ള വ്യായാമങ്ങള്‍ ദൈനം ദിന ശീലങ്ങളുടെ ഭാഗമാക്കാം. സെറോടോണിന്‍ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറത്തുവിടുന്നതിനാല്‍ നമ്മുടെ മാനസികാവസ്ഥ കൂടുതല്‍ പോസിറ്റീവ് ആയി നിലനില്ക്കും
നീന്തല്‍ ഒരു മികച്ച ശാരീരിക വ്യായാമമാണ്. ഇത്തരം വ്യായാമങ്ങള്‍ ശരീരത്തെ ഫിറ്റ് ആക്കി നിര്‍ത്തുന്നതോടൊപ്പം ദിവസത്തെയും മെച്ചപ്പെടുത്തുന്നു. സൈക്ലിംഗ് മറ്റ് വ്യായാമങ്ങള്‍ പോലെതന്നെ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യവും ഇത് മൂലം മെച്ചപ്പെടുന്നു.
ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഡാന്‍സ് ചെയ്യുന്നത് നമ്മുടെ ശരീരത്തെയും മനസിനെയും ഒരുപോലെ മെച്ചപ്പെടുത്തുന്ന ഒരു നല്ല വ്യായാമം കൂടിയാണ്. അത് സന്തോഷം നമ്മളില്‍ ഉണ്ടാക്കുകയും നമ്മുടെ ദിവസത്തെ കൂടുതല്‍ മികച്ചതാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക