കാഴ്ചയുടെ കാണാസ്വർഗങ്ങൾ തീർത്ത് വിനോദസഞ്ചാരികളെ ആകർഷിച്ച് മലയോര ടൂറിസം മേഖല. സാഹസിക പ്രേമികൾക്ക് ഏറെ ഇഷ്ടപ്പടുന്ന സ്ഥലമാണ് മൂന്നാറിലെ ആറ്റുകാട് വെള്ളച്ചാട്ടം.
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ കണ്ണിനും മനസ്സിനും വിസ്മയ കാഴ്ച ഒരുക്കുന്നതാണ് പള്ളിവാസലിന് സമീപമുള്ള ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാറിൽ നിന്ന് ഒമ്പത് കിലോ മീറ്റർ അകലെയുള്ള ഈ വെള്ളച്ചാട്ടം സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്.
പ്രദേശത്ത് മഴ ശക്തമായതോടെ സജീവമായ വെള്ളച്ചാട്ടം കാണാന്‍ ഒട്ടേറെ സന്ദര്‍ശകരാണെത്തുന്നത്. മൂന്നാര്‍ ടൗണില്‍നിന്ന് എട്ട് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ പള്ളിവാസല്‍ ഫാക്ടറി ജങ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. 200 അടി ഉയരമുള്ള പാറക്കെട്ടില്‍നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്.
കുണ്ടള, കന്നിമല, നല്ല തണ്ണി പുഴകൾ മൂന്നാറിൽ സംഗമിച്ച് രൂപപ്പെടുന്ന മുതിരപ്പുഴ ആറിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മുതിരപ്പുഴ ആറിൽ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന് രാജ ഭരണ കാലത്ത് നിർമിച്ച ഹെഡ്വർക്ക്സ് തടയണയിൽ നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളമാണ് ഒരു കിലോമീറ്റർ താഴെ അഗാധമായ താഴ്ചയിലേക്ക് പതിച്ച് ആറ്റുകാട് വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്.
വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുവരെ റോഡ്സൗകര്യമുള്ളതുകൊണ്ട് സന്ദര്‍ശകര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. അതേസമയം, സന്ദര്‍ശകര്‍ പുഴയില്‍ ഇറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക