ഐഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നം ബാറ്ററി ചാർജുമായി ബന്ധപ്പെട്ടായിരിക്കും. ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഐഫോണുകൾക്ക് ബാറ്ററി ലൈഫ് കുറവാണ്.
ഇനി വരാൻ പോകുന്ന ഐഫോണുകൾക്ക് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. സാംസങ് ആണ് ഐഫോണുകൾക്ക് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാൻ കാരണമാകുന്നത്.
കൊറിയൻ ടെക് കമ്പനിയായ സാംസങ് ആണ് ആപ്പിളിനായി ഒഎൽഇഡി പാനലുകൾ നിർമ്മിച്ച് നൽകുന്നത്. ഇപ്പോൾ സാംസങ് പുതിയ തരം ഒഎൽഇഡി പാനലുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇത് ഭാവിയിലെ ഐഫോണുകൾക്ക് മികച്ച ബാറ്ററി ലൈഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഎൽഇഡി ഉത്പാദനത്തിൽ സാംസങ് ഒരു പുതിയ മെറ്റീരിയലിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവ വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ളവയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക