തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് വാങ്ങാന്‍ 46480 രൂപ കൊടുക്കണം. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയര്‍ന്ന വില. സ്വര്‍ണത്തിന്റെ രാജ്യാന്തര വില 2020 ഡോളര്‍ ആണ്.
ഒക്ടോബര്‍ 28-നും 29-നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. തിങ്കളാഴ്ച നിരക്കുയര്‍ന്നപ്പോള്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായി പവന് 45,880 രൂപ മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക