ദുബൈ: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിച്ചത്. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവെച്ചവര്‍ക്കും എല്ലാ നിബന്ധനകള്‍ പാലിച്ചവര്‍ക്കുമാണ് മാപ്പു നല്‍കുക. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 1,018 തടവുകാര്‍ക്കും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാര്‍ക്കും അജ്മാന് ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നു െഎമി 143 പേര്‍ക്കും മാപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക