വിപണന തന്ത്രം കൊണ്ട് വിപണിയെ പിടിച്ചടക്കുന്ന ഒരുപാട് ഉത്പന്നങ്ങൾ നമ്മൾ കാണാറുണ്ട്. വളരെ വൈകി വിപണിയിലേക്ക് എത്തുന്ന ചില ഉൽപ്പന്നങ്ങൾ വളരെ പെട്ടെന്ന് വിപണി കീഴടക്കുന്നതും നമ്മൾ കാണാറുണ്ട്. വിപണന തന്ത്രമാണ് ഇതിൽ പ്രധാനം.
അത്തരത്തിൽ ഒരു വിപണന തന്ത്രമാണ് വില കുറച്ച് വിപണി പിടിക്കുക എന്നത്. 16.18 ട്രില്യൺ രൂപ വിപണി മൂലധനം ഉള്ള റിലയൻസിന്റെ ചെയർപേഴ്സൺ ആയ മുകേഷ് ദീരുഭായ് അംബാനിക്ക് വിവിധ മേഖലകളിലായി നിരവധി സ്ഥാപനങ്ങളും ഉണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണി പിടിക്കാൻ മുകേഷ് അംബാനി നടത്തുന്ന വിപണന തന്ത്രമാണ് വില കുറച്ച് വിപണി പിടിച്ചടക്കുക എന്നത്.
അത്തരത്തിൽ 15,000 രൂപയ്ക്ക് ലാപ്ടോപ്പ് വിപണിയിൽ എത്തിക്കാനുള്ള ലക്ഷ്യമിടുകയാണ് അംബാനി എന്നാണ്പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിസിനസ് വൈദഗ്ദ്യവും സാങ്കേതിക വിദ്യയും റിലയൻസിന് കൈമുതലായുണ്ട്.
ലാപ്ടോപ്പുകളുടെയും ടാബ്ലറ്റുകളുടെയും വിപണി വലുപ്പം 6 ബില്യൺ ഡോളറാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. മുകേഷ് അംബാനി ഇപ്പോൾ ഇന്ത്യയിൽ മൾട്ടി ബില്യൺ ഡോളർ വിപണി ലക്ഷ്യമിടുന്നതായാണ് പുറത്തുവരുന്ന വിവരം. വിലകുറച്ച് ലാപ്ടോപ്പ് വിപണിയിൽ എത്തിക്കുന്നതിനായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ലാപ്ടോപ്പ് നിർമാതാക്കളായ എച്ച്പി, ഏസർ, ലെനോവോ തുടങ്ങിയ കമ്പനികളുമായി നിലവിൽ ചർച്ച നടത്തിവരികയാണ്.
‘ക്ലൗഡ്’ പവർ ചെയ്യുന്നതിനാൽ ഉപകരണം ഒരു ഡബ് ടെർമിനൽ മാത്രമായിരിക്കും എന്നതിനാൽ വില കുറയ്ക്കാൻ ജിയോക്ക് കഴിയുമെന്ന് തന്നെയാണ് റിപ്പോർട്ട്. അതായത്ഒരു ലാപ്ടോപ്പിൽ ഒന്നിലധികം സബ്സ്ക്രിപ്ഷനുകൾ ആക്സസ് ചെയ്യാൻ കഴിയും എന്നർത്ഥം. ഇതിനായുള്ള ട്രയലുകൾ എച്ച്പി ക്രോം ബുക്കിൽ കമ്പനി നടത്താൻ തുടങ്ങി എന്നതാണ്പുറത്തുവരുന്ന റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക