തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന ടാറ്റ ഇന്‍ഡിക്ക കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്നലെ വൈകീട്ട് ആണ് അപകടം നടന്നത്. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്.
കാറിന്റെ ബോണറ്റില്‍ തീ ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ കൃഷ്ണനും സഹയാത്രികനും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു.
ബാറ്ററിയുടെ ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക