കുറഞ്ഞ ചെലവിൽ കിടിലനൊരു റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ. ഇതിനായി വെറും 18 രൂപ മാത്രമാണ് ചെലവഴിക്കേണ്ടത്. 18 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്രീ-പെയ്ഡ് വരിക്കാർക്ക് ബിഎസ്എൻഎൽ രണ്ട് ദിവസം വാലിഡിറ്റി ഉള്ള പാക്കേജാണ് നൽകുന്നത്.
ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയിസ് കോളുകളും, പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭിക്കുന്നതാണ്. ഈ ഡാറ്റയുടെ പരിധി കഴിഞ്ഞാൽ വരിക്കാർക്ക് 80kbps വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാനാകും.
അത്യാവശ്യ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇവ അനുയോജ്യമാണ്. അതേസമയം, ബിഎസ്എൻഎൽ 18 രൂപയുടെ ഐഎസ്ഡി പ്രീപെയ്ഡ് പ്ലാൻ കൂടി പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക