ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നിരവധി ലാപ്ടോപ്പുകൾ പുറത്തിറക്കുന്നത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് ലെനോവോ. ഇത്തവണയും മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയിൽ സ്വന്തമാക്കാൻ ലെനോവോ ഐപാഡ് സ്ലിം 3 ലാപ്ടോപ്പാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
15.6 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. വിൻഡോസ് 10;ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം.
ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 8 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ് നൽകിയിരിക്കുന്നത്. ലെനോവോ ഐപാഡ് സ്ലിം 3 ലാപ്ടോപ്പിന്റെ വിപണി വില 47,800 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക