മാതളനാരങ്ങാ ആരോഗ്യ ഗുണങ്ങാൽ സമ്പന്നമാണ്. അതുപോലെ തന്നെ മാതളനാരങ്ങയുടെ തൊലികളും പോഷകങ്ങളാൽ നിറഞ്ഞതാണ്. ഇത് ചർമ്മസംരക്ഷണത്തിനും കൃഷികൾക്കും വീട്ടിലെ പൂന്തോട്ടത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്.
മാതളനാരങ്ങയിൽ എലാജിറ്റാനിൻസ്, ഫ്ലേവനോയ്ഡുകൾ, പ്രോആന്തോസയാനിഡിൻ സംയുക്തങ്ങൾ, സോഡിയം , ഫോസ്ഫറസ് എന്നിവയുടെ അംശങ്ങളുള്ള മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്. തൊലിയിൽ ചെമ്പ്, സിങ്ക്, ഇരുമ്പ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും ഉണ്ട്, ഇത് ചെടികളുടെ വളർച്ച സുഗമാക്കുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് വേരുകളുടെ വികാസത്തിന് സഹായിക്കുന്നു. മാത്രമല്ല പ്രകാശസംശ്ലേഷണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് പതിവായി പ്രയോഗിക്കുന്നത് ചെടികൾക്ക് നിറവും വളർച്ചയും സഹായിക്കുന്നു.
മാതളനാരങ്ങയുടെ തൊലികളിൽ പൊട്ടാല്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, അത്കൊണ്ട് തന്നെ തക്കാളി, ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾക്ക് ഉപയോഗിക്കാവുന്നതാണ്.
എങ്ങനെയൊക്കെ മാതളനാരങ്ങയുടെ തൊലി ഉപയോഗിക്കാം.
തൊലി ചെറിയ കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് അരച്ചെടുക്കുക. കട്ടിയുള്ളതും മിനുസമാർന്നതുമായ സ്ലറി ഉണ്ടാക്കുക. ഇതിന്റെ കൂടെ വിത്തുകൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മാതളനാരങ്ങയുടെ തൊലികൾ ബയോഡീഗ്രേഡബിൾ ആയതിനാൽ എളുപ്പത്തിൽ ലയിക്കുന്നു. അത്കൊണ്ട് കമ്പോസ്റ്റിലേക്ക് ഇടുക.
മണ്ണിലെ രോഗങ്ങളിൽ നിന്നും ചെടികളെ രക്ഷിക്കുന്നതിന് മാതളനാരങ്ങയുടെ തൊലി സഹായിക്കും. ഇത് ബാക്ടീരിയ, ഫംഗസ് അണുബാധകളെ അകറ്റി നിർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക