കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിനും എട്ടിനുമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. അതിനാല്‍ ഈ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ഏഴാം തീയതിയാണ് അവധി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ എട്ടിന് എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക