നയൻതാരയുടെ പിറന്നാളിന് മെയ്ബ ജിഎൽഎസ് 600 എസ്യുവി സമ്മാനിച്ച് വിഘ്നേഷ് ശിവൻ. നേരത്തെ നയൻതാര മെയ്ബയുടെ ലോഗോയുടെ ചിത്രം പങ്കുവച്ചിരുന്നു ഇപ്പോഴാണ് വാഹനത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവരുന്നത്. 2.96 കോടി രൂപ വിലയുള്ള മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവാണ് ജിഎൽഎസ് 600.
ഇക്കഴിഞ്ഞ നവംബര്‍ 18ന് ആയിരുന്നു നയൻതാരയുടെ 39–ാം പിറന്നാള്‍. പിറന്നാളും കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ലഭിച്ച അപൂര്‍വ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് നയന്‍താര പറഞ്ഞത്.
മെഴ്സിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ‘വീട്ടിലേക്ക് സ്വാഗതം ബ്യൂട്ടീ. ഏറെ മധുരമുള്ള പിറന്നാള്‍ സമ്മാനത്തിന് എന്റെ പ്രിയതമന് നന്ദി. ലൗ യു’ എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
ഇപ്പോൾ സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെഴ്സിഡീസ് മെയ്ബ ജിഎൽഎസ് 600. 2021ൽ ഇന്ത്യൻ വിപണിയിലെത്തിയ ഈ ആഡംബര എസ്യുവിക്ക് ആവശ്യക്കാർ ഏറെയാണ്. ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ, രാകുൽ പ്രീത് തുടങ്ങിയ നിരവധി താരങ്ങൾ മെയ്ബ 600 ഉടമകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക