കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരളാ സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച സംസ്കാരച്ചടങ്ങുകൾക്കുശേഷം പരിപാടികൾ ആരംഭിക്കും.
നവകേരളാ സദസ്സിന്റെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചത്. പിന്നീടാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്.
ഇന്ന് എറണാകുളം മണ്ഡലത്തിൽ നടത്താനിരുന്ന പരിപാടികളാണ് മാറ്റിയത്. ഇന്നലെ വൈകിട്ടോടെയാണ് കാനം അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ച വാഴൂരിലെ വീട്ടിലാണ് സംസ്കാരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക