ജിദ്ദ: ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ ഇറാഖ്, സുഡാന്, സിറിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട് സൗദി. സൗദിയിലെ സര്‍ക്കാര്‍ ആരോഗ്യ ഏജന്‍സിയാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ സൗദി പൗരന്മാരോട് യാത്രപോകുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച 24 രാജ്യങ്ങളുടെ പട്ടിക പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി.
നേരത്തെ നിര്‍ദ്ദേശിച്ച ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമടക്കമുള്ള 21 രാജ്യങ്ങളെ കൂടാതെയാണ് മൂന്ന് രാജ്യങ്ങളെ കൂടി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെ തുടര്‍ന്നാണ് യാത്രകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കുരങ്ങുപനി, കോളറ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മലേറിയ എന്നിവ ഈ രാജ്യങ്ങളില്‍ സജീവമാണെന്നും അധികൃതര്‍ പറഞ്ഞു. ഇവിടങ്ങളിലേക്കുള്ള യാത്ര അടിയന്തിരമാണെങ്കില് മാത്രം മതിയെന്നും പരമാവധി യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക