നമ്മളില്‍ പലരും നേരിടുന്ന നരു പ്രധാന പ്രശ്നമാണ് വിയര്‍പ്പുനാറ്റം. ചര്‍മം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിയര്‍പ്പുനാറ്റം അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് മിക്കവരും. ബാക്ടീരിയകളും വിയര്‍പ്പും കൂടി ചര്‍മത്തില്‍ അടിയുമ്പോഴാണ് ദുര്‍ഗന്ധം പുറത്തുവരുന്നത്. ടീ ട്രീ ഓയിലിനൊപ്പം കുറച്ച് വെള്ളം കൂടി ചേര്‍ത്ത് നാച്വറല്‍ ഡിയോഡറന്റായി ഉപയോഗിക്കാം. ടീ ട്രീ ഓയിലിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നാരങ്ങയിലും ഓറഞ്ചിലുമുള്ള സിട്രിക് ആസിഡ് വിയര്‍പ്പുനാറ്റം കുറയ്ക്കാന്‍ സഹായിക്കും.
ചാര്‍ക്കോള്‍ ഒരു പ്രകൃതിദത്ത ഡിയോഡറന്റാണ്. ഇത് ചര്‍മത്തില്‍ നിന്ന് പൊടിയും വിയര്‍പ്പും ആഗിരണം ചെയ്യും. ഗ്രീന്‍ടീയിലുള്ള ടാനിന് വിയര്‍പ്പുനാറ്റം ഇല്ലാതാക്കും. ഇപ്സം സാള്‍ട്ടിട്ട് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് വിയര്‍പ്പുനാറ്റം അകറ്റും. കറ്റാര്‍വാഴ ജെല്ലിന് ആന്റിബോടീരിയല്, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക