ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്.
ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ് സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്.
ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കേസുകളുടെ മരണനിരക്ക് 1.19 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക