എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഓറഞ്ച്. സീസണിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഓറഞ്ച് പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമായ പഴമാണ്. വലിയ അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നതിനും ഓറഞ്ച് സഹായിക്കുന്നുണ്ട്.
എന്നാൽ ഓറഞ്ച് കഴിക്കുന്നതോടൊപ്പം മറ്റ് ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കും ദഹനക്കേടിനും കാരണമാകും. ഏതൊക്കെയാണ് ഓറഞ്ചിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്ന് നോക്കാം.
ഓറഞ്ചിനോട് ഒപ്പം പാലോ പാലുൽപന്നങ്ങളോ കഴിക്കുന്നത് ദഹനക്കേട്, നെഞ്ചിരിച്ചിൽ പോലുള്ളവ അനുഭവപ്പെടുന്നതിന് കാരണം ആകും. പാലിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഓറഞ്ചിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും തമ്മിൽ ചേരാതെ വരുമ്പോഴാണ് വയറിന് ഇത്തരത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നത്.
അതുപോലെതന്നെ തക്കാളിയും ഓറഞ്ചും ഒരുമിച്ച് കഴിക്കുന്നത് ഇത്തരത്തിൽ വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമാകും. ഒരിക്കലും രണ്ട് തരത്തിലുള്ള അസിഡിക് ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വയറിന് നല്ലതല്ല.
ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാക്കുന്ന മറ്റൊന്നാണ് വാഴപ്പഴവും ഓറഞ്ചും ഒരുമിച്ച് കഴിക്കുന്നത്. ഓറഞ്ചിനോടൊപ്പം ധാന്യങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. അൾസർ പോലുള്ള അസ്വസ്ഥതകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അത് മൂർച്ഛിക്കുന്നതിനും വയറുവേദന ഉണ്ടാകുന്നതിനും കാരണമായിത്തീരും.
ഓറഞ്ചിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത മറ്റൊന്നാണ് എണ്ണയിൽ വറുത്തതും കൊഴുപ്പ് കൂടുതലായിട്ടുള്ളതുമായ ഭക്ഷണങ്ങൾ. ഓറഞ്ചിനോടൊപ്പം കാപ്പി കുടിക്കുന്നത് നെഞ്ചിരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമായിത്തീരും. ഓറഞ്ചിനോടൊപ്പം മദ്യം, സോഡ എന്നിവ ഉപയോഗിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതോടൊപ്പം അലർജിക്ക് കാരണമായിത്തീരുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക