ഒരു ഭക്ഷണപദാർത്ഥത്തിലെ മുഴുവൻ പോഷക ഘടകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കണമെങ്കിൽ അവ ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കഴിക്കുകയാണ് നല്ലത്. പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നത് അനുസരിച്ചാണെങ്കിൽ പച്ച, ഓറഞ്ച്, ചുവപ്പ് നിറമുള്ള പച്ചക്കറികൾ സൂപ്പ് ഉണ്ടാക്കുന്നതിന് വളരെയധികം നല്ലതാണ്.
ഇവ ഉപയോഗിച്ചാണ് സൂപ്പ് ഉണ്ടാക്കുന്നത് എങ്കിൽ അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. വിറ്റാമിൻ എ,സി,കെ, ബി കോംപ്ലക്സ് എന്നിവയെല്ലാം ഇത്തരം പച്ചക്കറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പച്ച, ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള പച്ചക്കറികൾ ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
ഇത്തരത്തിൽ ഒരു സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അടുപ്പത്തേക്ക് വെക്കണം. ഇതിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ചു കൊടുക്കാം. ഓയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ സോഫ്റ്റ് ആയി വരുന്നതുവരെ വഴറ്റിയെടുക്കാം.
പിന്നീട് ഇതിലേക്ക് ഒരു കിലോ മത്തങ്ങ ചെറുതായി അരിഞ്ഞത്, ഒരു ഉരുളക്കിഴങ്ങ്,ഒരു ടീസ്പൂൺ മല്ലി,കാൽ ടീസ്പൂൺ കുരുമുളക്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം. പാകത്തിന് ചൂടുവെള്ളം കൂടി ചേർത്തതിനുശേഷം അല്പസമയം അടച്ചുവെച്ച് മത്തങ്ങയും ഉരുളക്കിഴങ്ങും വെന്തു വരുന്നതുവരെ വെയിറ്റ് ചെയ്യാം.
പിന്നീട് ഇത് ചൂട് ആറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് വീണ്ടും ഇതേ പാത്രത്തിലേക്ക് ഒഴിച്ച് ഒന്നുകൂടി ചൂടാക്കി എടുക്കണം. ഉപ്പ്, കുരുമുളക് എന്നിവ ആവശ്യമെങ്കിൽ വീണ്ടും ചേർത്തു കൊടുക്കാം. രുചികരവും ആരോഗ്യപ്രദവുമായ സൂപ്പ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക