ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ പലരും. ഇങ്ങനെ തോന്നുമ്പോൾ പലപ്പോഴും നാം ചോക്ലേറ്റുകളും, മധുരമടങ്ങിയ പുഡ്ഡിങ്ങുകളുമൊക്കെയായിരിക്കും കഴിക്കാൻ തിരഞ്ഞെടുക്കുക.
എന്നാൽ ഇത്തരം പ്രവണതകൾ വരുമ്പോൾ ചോക്ലേറ്റിനും, പഞ്ചസാരയ്ക്കുമൊക്കെ പകരമായി ശർക്കര തിരഞ്ഞെടുക്കാം. ഇതിനു ഗുണങ്ങളേറെയാണ്.
ഭക്ഷണം കഴിച്ചതിനു ശേഷം അല്പം ശർക്കര കഴിക്കുന്നത് ദഹന വ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മുതിർന്നവരെന്നോ കുട്ടികളെന്നോ വേർത്തിരിവില്ലാതെ പലരും അനുഭവിക്കുന്ന ഒന്നാണ് രക്തസമ്മർദ്ദം. ശൈത്യകാലത്ത് ഇത് കൂടുതലാകാനും സാധ്യതയേറെയാണ്. ഇതിനാൽ ഭക്ഷണത്തിനു ശേഷം ശർക്കര കഴിക്കുന്നത് ഗുണകരമാണ്.
പൊട്ടാസ്യത്തിനു പുറമെ അയൺ ഘടകങ്ങളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക