മിക്കവരുടെയും വീടുകളില്‍ ഉപയോഗിക്കുന്ന ഒന്നാണ് കുരുമുളക്. സുഗന്ധ വ്യജ്ഞനങ്ങളുടെ കൂട്ടത്തിലെ പ്രധാനിയെന്ന് വിശേഷിപ്പിക്കാം. വിഭവങ്ങളില്‍ മാത്രമല്ല മരുന്നായും കുരുമുളകിനെ ഉപയോഗിക്കാറുണ്ട്. അസുഖം ഉള്ളപ്പോള്‍ മാത്രമല്ല ദിവസവും കുരുമുളക് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. കുരുമുളകില്‍ പൈപ്പറിന് എന്ന ബയോ ആക്റ്റീവ് സംയുക്തം അടങ്ങിയിരിക്കുന്നു. ഈ പൈപ്പറിന് സാന്നിധ്യം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക ചെയ്യും.
വിറ്റാമിനുകള്‍, ധാതുക്കള്‍, തയാമിന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി 6, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം, ക്രോമിയം എന്നിവയുള്‍പ്പെടെ നിരവധി അവശ്യ പോഷകങ്ങള്‍ കുരുമുളകിലുണ്ട്. ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ തടയുന്നതിന് കുരുമുളക് സഹായിക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാനും ഇത് സഹായിക്കും.
അതുപോലെ കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും കുരുമുളക് നല്ലതാണ്. കുരുമുളകിന് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാനും ശരീരഭാരം കുറയ്ക്കാനും കഴിയും. ചുമ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ കുരുമുളക് സഹായിക്കും. കുരുമുളകിന് ന്യൂറോ പ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗ സാധ്യത കുറയ്ക്കാന്‍ കുരുമുളക് ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക