പതിനായിരങ്ങൾ വിലമതിക്കുന്ന ദേശീയ അംഗീകാരമുള്ള സർട്ടിഫിക്കേഷന് കോഴ്സുകൾ സൗജന്യമായി നൽകി പാലക്കാട് ജില്ലയിലെ ലക്കിടി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്.
പാലക്കാട് ജില്ലയിലെ ലക്കിടിയിൽ കൂട്ടുപാത കിൻഫ്ര പാർക്കിൽ സ്ഥിതിചെയ്യുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ഹാൻഡ് എംബ്രോയിഡറി കോഴ്സ്, യോഗ ഇൻസ്ട്രക്ടർ, ഫിറ്റ്നസ് ട്രെയിനർ എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ സൗജന്യമായി പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. പരിമിതമായ സീറ്റുകളിലേക്ക് 15 മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്കാണ് അവസരം.
സർട്ടിഫിക്കേഷൻ കോഴ്സുകൾ പഠിക്കുന്നതിനായി അഡ്മിഷൻ എടുക്കുന്നതിന് ലക്കിടി കൂട്ടുപാത കിൻഫ്ര പാർക്കിൽ സ്ഥിതിചെയ്യുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് എത്തേണ്ടതാണ്. അഡ്മിഷൻ എടുക്കാൻ എത്തുന്ന സമയത്ത് മൊബൈൽ ഫോണും ആയി ബന്ധിപ്പിച്ച ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കോഴ്സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി 8089736215,8943040965,9061921979 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക