ജനീവ: ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇന്ന് വോട്ടിനിട്ടേക്കും. യുഎന്‍ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 193 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യുഎന്‍ പൊതുസഭയില്‍ വോട്ടിനിടുന്നത്.
15 അംഗ രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ബാക്കി 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. വെടിനിര്‍ത്തലും ബന്ദികളുടെ കൈമാറ്റവും ആവശ്യപ്പെട്ട് ഒക്ടോബറില്‍ അവതരിപ്പിച്ച പ്രമേയത്തെ 121 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. 44 രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക