രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പൊതു ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.
നെല്ലിക്ക ശരീരത്തെ ഇന്‍സുലിനോട് കൂടുതല്‍ പ്രതികരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കറ്റാര്‍വാഴ ജ്യൂസായോ അല്ലാതെയോ കഴിക്കാം. കറുവപ്പട്ട പ്രമേഹത്തെ നിയന്ത്രിക്കുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലഘൂകരിക്കുകയും ചെയ്യുന്നു. പതിവായി ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കറിവേപ്പില കഴിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉലുവ ഫലപ്രദമാണ്. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ‘ജാംബോളിന്‍’ എന്ന സംയുക്തം അടങ്ങിയ ഒരു പഴമാണ് ഞാവല്‍പ്പഴം.
പ്രതികരിക്കാൻ ഇവിടെ എഴുതുക