പാലിൽ നിന്നും വിവിധ തരം പാലുൽപന്നങ്ങൾ നമ്മൾ നിർമിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ എങ്ങനെയാണ് പാലിൽ നിന്നും ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് എന്ന് അറിയണോ. ഇതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.
പാൽ ഉൽപ്പന്ന നിർമ്മാണ പരിശീലനം ആഗ്രഹിക്കുന്നവർക്ക് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലന പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0484-2950408 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക