കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുള്ള കർഷകരാണ് നിങ്ങൾ എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. ആട് വളർത്തി നിങ്ങൾ ലാഭം നേടാൻ ആഗ്രഹിക്കുന്നുണ്ടോ. ആദായകരമായി ആട് വളർത്തൽ എങ്ങനെ ചെയ്യാം. ഇത്തരത്തിലുള്ള നിങ്ങളുടെ ഒരു കൂട്ടം സംശയങ്ങൾക്ക് മറുപടി നൽകാനായി ആട് വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആടുവളർത്തൽ കർഷകർക്കാണ് അവസരം ലഭിക്കുക. ഡിസംബർ 14, 15, 16 തീയതികളിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർക്ക് ഡിസംബർ 13ന് മുൻപ് ഫോണിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 04972-763473 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക