കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരി ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊക്ലി പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാരപ്പൊയില് റിയാസിന്റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക