നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സിയുടെയും ഫൈബറിന്റെയും കലവറയാണ് ബ്രൊക്കോളി. ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ബ്രൊക്കോളിസ്ഥിരമായി കഴിക്കുന്നത് ചര്‍മത്തിനും ഏറെ നല്ലതാണ്.
ഇനി ബ്രൊക്കോളി കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ബ്രൊക്കോളി പതിവായി കഴിക്കുന്നത് നല്ലതാണ്.
സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക