മുഖത്ത് ചുളിവുകൾ, മുഖക്കുരുവിന്റെ പാട്, മുഖത്തെ കരുവാളിപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പഴം. ചർമ്മ സംരക്ഷണത്തിനായി വാഴപ്പഴം രണ്ട് രീതിയിൽ ഉപയോഗിക്കാം.
ആദ്യം പകുതി പഴം, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
പകുതി വാഴപ്പഴത്തിനൊപ്പം ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസും തൈരും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് പതിവായി ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ മാറാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക