കൃഷി ചെയ്യാൻ താല്പര്യമുണ്ടായാൽ മാത്രം പോരാ. നല്ലയിനം നടീൽ വസ്തുക്കൾ കൂടി ലഭ്യമാകണം. എങ്കിൽ മാത്രമേ കൃഷി വിജയം കാണുകയുള്ളൂ. ഇത്തരത്തിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ലയിനം നടീൽ വസ്തുക്കൾ ലഭ്യമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ ഉള്ള ഫലവർഗ്ഗ വിള ഗവേഷണ കേന്ദ്രം.
വൈവിധ്യങ്ങളായ ഒട്ടനവധി ഫലവൃക്ഷ തൈകൾ ഇവിടെ ലഭ്യമാണ്. ഫലവൃക്ഷ തൈകളായ മാവ്, പ്ലാവ്, നാരകം തുടങ്ങിയവ കൂടാതെ കുരുമുളക്, കമുക് തുടങ്ങിയ തൈകളും ജൈവ വളങ്ങളും ഇവിടെ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. ഇവ ആവശ്യമുള്ളവർക്ക് 0487-2373242,8547760030 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക