മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കുമെന്ന് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യ അറിയിച്ചു. 2024 ജനുവരി 1 മുതൽ വില വർധിക്കുമെന്നാണ് ഡ്യുക്കാറ്റി അറിയിച്ചത്. വില വർദ്ധനവിന്റെ കൃത്യമായ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രവർത്തനച്ചെലവിലുണ്ടായ വർധനയാണ് വർദ്ധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചു.
സ്ക്രാംബ്ലർ 803 മുതൽ പാനിഗാലെ V4 SP2 വരെ ഇന്ത്യയിൽ അതിന്റെ പൂർണ്ണമായ ലൈനപ്പ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇതിൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളിലും വേരിയന്റുകളിലുമാണ് വില കൂട്ടുന്നത്.
എല്ലാ ഡീലർഷിപ്പുകളിലും തിരഞ്ഞെടുത്ത മോഡലുകളിലും വേരിയന്റുകളിലും പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരുമെന്നും ഡ്യുക്കാറ്റി പറഞ്ഞു. ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ചണ്ഡീഗഡ്, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ബ്രാൻഡിന് ഔട്ട്ലെറ്റുകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക