സിമ്പിൾ എനർജി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനമായ സിമ്പിൾ ഡോട്ട് വൺ പുറത്തിറക്കി. 99,999 രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഇതാണ് അതിന്റെ പ്രാരംഭ വില.
അതേസമയം, പുതിയ ഉപഭോക്താക്കൾക്കുള്ള ലോഞ്ച് വില 2024 ജനുവരിയിൽ അൽപ്പം ഉയർന്ന പ്രീമിയത്തിൽ വെളിപ്പെടുത്തും. ഇപ്പോൾ ഓൺലൈനിൽ ബുക്കിംഗുകൾ ലഭ്യമാണ്.
ലോഞ്ച് ചെയ്തതോടെ കമ്പനി ഓൺലൈൻ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം. ഓല, ആതർ, ടിവിഎസ് മോഡലുകളോടായിരിക്കും ഇത് മത്സരിക്കുക.
ഒറ്റ വേരിയന്റിൽ മാത്രമാണ് ഈ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. ഡോട്ട് വണ്ണിൽ സ്ഥിരമായ ബാറ്ററി സജ്ജീകരിക്കും. ഒറ്റ ചാർജിൽ 151 കിലോമീറ്റർ റേഞ്ച് ലഭിക്കും.
നമ്മ റെഡ്, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ എന്നീ നാല് നിറങ്ങളിൽ ലഭ്യമാണ്. ഡോട്ട് വൺ 750W ചാർജറുമായി വരുന്നു. ബാംഗ്ലൂരിലും മറ്റ് നഗരങ്ങളിലും ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
3.7kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. 72 എൻഎം ടോർക്ക് സൃഷ്ടിക്കുന്ന 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുണ്ട്. ട്യൂബ് ലെസ് ടയറുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഡോട്ട് വണ്ണിന് 2.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഈ ഇ-സ്കൂട്ടറിന് 12 ഇഞ്ച് വീലുകൾ, ടച്ച്സ്ക്രീൻ ഇൻസ്ട്രുമെന്റ് പാനൽ, സിബിഎസ്, ഇരുചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, സീറ്റിനടിയിൽ 35 ലിറ്റർ സ്റ്റോറേജ് എന്നിവയാണ് സിമ്പിൾ ഡോട്ട് വണ്ണിന്റെ മറ്റ് സവിശേഷതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക