തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 71 കോടി രൂപ ധനവകുപ്പ് വീണ്ടും അനുവദിച്ചു.
നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം. എന്നാലിതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ധനസഹായമെന്ന നിലയ്ക്ക് പെൻഷൻ വിതരണത്തിന് ആവശ്യമായ തുക കെഎസ്ആർടിസിക്ക് കൈമാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക