മാളവിക ജയറാമിന്റെ നിശ്ചയച്ചടങ്ങിനിടെ വേദിയിൽ വച്ച് കണ്ണ് നിറഞ്ഞ്, വികാരനിർഭരനായി ജയറാം സംസാരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഒരു രാജകുമാരനെ തന്നെ ചക്കിക്ക് ഗുരുവായൂരപ്പൻ കൊണ്ട് കൊടുത്തു എന്ന് ജയറാം പറഞ്ഞു. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.
https://youtu.be/2arn3zL4W1o
യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വെച്ചാണ് വിവാഹം.
അടുത്തബന്ധുക്കള്‍ മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. പൂപ്പന്തലിലൂടെ നടന്നുവന്ന മാളവികയെ, കാളിദാസാണ് കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവന്നത്. അകമ്പടിയായി തരിണിയും പാര്‍വതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക