തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി അറിയുന്നതിന് കെ സ്മാർട്ട് പദ്ധതിക്ക് പുതുവത്സര ദിനത്തിൽ ആരംഭം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തരത്തിൽ ഒരു സംവിധാനം രാജ്യത്ത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭാവി വാഗ്ദാനങ്ങൾ ആയ വിദ്യാർത്ഥികളാണ് ഗവർണർക്കെതിരെ പ്രതിഷേധിച്ചത് എന്നും ഗുണ്ടകൾ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം കേരള പോലീസിനുണ്ട് എന്നും സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ഗവർണർ ആക്രമിക്കപ്പെട്ടാൽ സംസ്ഥാനത്തെ പിരിച്ചുവിടും എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയെന്നും പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് ഗവർണർ ബോധ്യപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നവ കേരള സദസിന്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക