വളരെയധികം ആദായം നൽകുന്ന ഒന്നാണ് മുട്ടക്കോഴി വളർത്തൽ. കുറഞ്ഞ വിലയിൽ മുട്ടക്കോഴി വാങ്ങാൻ സാധിക്കുകയാണെങ്കിൽ അത് നല്ലതല്ലേ. കുറഞ്ഞ വിലയിൽ മുട്ടക്കോഴി കുഞ്ഞുങ്ങളെ വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് തിരുവനന്തപുരത്തുള്ള സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ( കെപ്കോ).
ബി വി -380 ഇനത്തിൽപ്പെട്ട 45 മുതൽ 55 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളാണ് ഇവിടെ വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. മുട്ടക്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9495000915,0471-2468585 എന്നീ നമ്പറുകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക