ഇടുക്കി: ഇടുക്കിയില്‍ കുടുംബവഴക്കിനെ തുടർന്ന് അച്ഛനെയും അമ്മയെയും മകന് വെട്ടിക്കൊന്നു. മൂലമറ്റത്ത് ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരൻ, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അജേഷ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നു രാവിലെയാണ് സംഭവം. പത്ത് മണിയോടെ കുമാരന്റെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിൽ വെട്ടേറ്റുമരിച്ച നിലയിലാണ് കുമാരനെ കണ്ടെത്തിയത്. കട്ടിലിനടിയിൽ ഗുരുതര പരിക്കുകളോടെ ഭാര്യ തങ്കമണിയെയും കണ്ടെത്തി.
തുടർന്ന് കാഞ്ഞാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുമളിയിൽ താമസിക്കുന്ന മകൻ ഇന്നലെ രാത്രി ചേറാടിയിലെ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക