ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.എം, ഐ.ഐ.ടി, ഐ.ഐ.എസ്സി എന്നിവടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷവിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു.
2023-24 സാമ്പത്തികവർഷം പി.ജി., പിഎച്ച്.ഡി. പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. ബന്ധപ്പെട്ട യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷികവരുമാനം എട്ടുലക്ഷം രൂപവരെയുള്ള എ.പി.എൽ. വിഭാഗക്കാരെ പരിഗണിക്കും.
കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
കുടുംബ വാർഷികവരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂപയാണ് സ്കോളർഷിപ്പ്. ഒറ്റത്തവണ ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്.
ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം പൂർണമായ അപേക്ഷ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ൽ ലഭിക്കും. വിവരങ്ങൾക്ക്: 0471 2300524, 0471 2302090.
പ്രതികരിക്കാൻ ഇവിടെ എഴുതുക