പുതുവർഷത്തിൽ യാത്രക്കാർക്ക് ആശ്വാസമേകി എയർ ഇന്ത്യ. ഡിസംബർ അവസാനത്തിലും ജനുവരിയിലും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കുവൈറ്റിൽ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ എയർ ഇന്ത്യ കുറവ് വരുത്തിയിട്ടുണ്ട്. ഈ മാസം 23ന് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കുള്ള നിരക്ക് 60 ദിനാർ ആണ്. ഇത് 24ന് 40 ദിനാറായി കുറയും എന്നാണ് സൈറ്റിൽ പറയുന്നത്.
അതിന് ശേഷമുള്ള ദിവസങ്ങളിൽ 39 ദിനാറിന് പ്രവാസികൾക്ക് നാട്ടിൽ പോകാൻ ആകും. കുടുംബങ്ങൾ കൂടുതൽ യാത്ര ചെയ്യാത്തതും ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും നിരക്ക് കുറയാൻ കാരണമായി എന്നാണ് കരുതുന്നത്. 39 ദിനാറിന് കണ്ണൂരിലേക്ക് ഈ മാസം 25, 26 തീയതികളിൽ യാത്ര ചെയ്യാൻ സാധിക്കും.
ഡിസംബർ 31ന് 45 ദിനാറാണ് കോഴിക്കോട് നിന്ന് കുവൈറ്റിലേക്ക് ഉള്ളത്. ജനുവരി ഒന്നിന് ഇത് 55 ദിനാറായി വർദ്ധിക്കും. പിന്നീടുള്ള ദിവസങ്ങളിൽ 50 ദിനാറിന് താഴെയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ കണ്ണൂരിൽ നിന്ന് ഈ മാസം കുവൈറ്റിലേക്ക് 49 ദിനാറും ജനുവരിയിൽ 51 ദിനാറും ആണ് കാണിക്കുന്നത്.
ചൊവ്വ, വെള്ളി ദിവസങ്ങൾ ഒഴികെ കോഴിക്കോട്ടേക്കും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരിലേക്കും ആണ് കുവൈറ്റിൽ നിന്നും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ സർവീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക