റുപേ ക്രെഡിറ്റ് കാർഡ് വഴി യുപിഐ ഇടപാടുകൾ ആരംഭിച്ച് ഐസിഐസിഐ ബാങ്ക്. ഇനി ഇനിമുതൽ ഉപഭോക്താക്കൾക്ക് കച്ചവടക്കാർക്ക് പണം നൽകൽ, ഓൺലൈൻ ഷോപ്പിംഗ്, ബിൽ അടവ്, പി ഒ എസ് ഇടപാടുകൾ തുടങ്ങിയവ യുപിഐയുമായി ബന്ധിപ്പിച്ച റുപേ ക്രെഡിറ്റ് കാർഡ് വഴി ചെയ്യാനാകും.
റൂപേ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്തുന്നവർക്ക് റിവാർഡ് പോയിന്റുകൾ ബാങ്ക് ലഭ്യമാക്കും. ‘ഐ മൊബൈൽ പേ’ ഉൾപ്പെടെയുള്ള ഏത് യുപിഐ പെയ്മെന്റ് ആപ്പ് ഉപയോഗിച്ചും ഇടപാടുകൾ നടത്താമെന്നും ഐസിഐസിഐ ബാങ്ക് കോറൽ, സൂപ്പർ സേവർ, റുബിക്സ് റുപ്പി ക്രെഡിറ്റ് കാർഡുകൾ യുപിഐയിലേക്ക് ബന്ധിപ്പിക്കാം എന്നും ബാങ്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക