ആപ്പിളിന്റെ പ്രീമിയം വിആര്‍ ഹെഡ്സെറ്റ് ‘ആപ്പിള്‍ വിഷന്‍ പ്രോ’ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ലാഞ്ചിന്റെ ആദ്യപടിയായി അമേരിക്കയില്‍ മാത്രമായിരിക്കും ആപ്പിള്‍ വിഷന്‍ പ്രോ ലഭ്യമാകുക. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലായിരിക്കും ആപ്പിളിന്റെ വിഷന്‍ പ്രോ ഹെഡ്സെറ്റുകളുടെ നിര്‍മാണം.
100 അടി വലിപ്പവും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും എല്ലാം ആസ്വദിക്കാന്‍ സജ്ജമാക്കിയിട്ടുള്ളതാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വിആര്‍ ഹെഡ്സെറ്റ്. സ്ക്രീനിന്റെ വലുപ്പം ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. ഐഫോണിന്റെ ഒരു പിക്സലിന്റെ സ്ഥാനത്ത് 64 പിക്സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക.
ഡുവല്‍ ബില്‍റ്റ്-ഇന്‍ സ്പീക്കറുകളും വിഷന്‍ പ്രോയിലുണ്ട്. ലോകത്തെ ആദ്യത്തെ സ്പേഷ്യല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിഷന്‍ പ്രോയിലുള്ളതെന്നാണ് ആപ്പിളിന്റെ അവകാശ വാദം. ഒട്ടനവധി പ്രതേകതകളും ഫീച്ചറുകളും വിഷന്‍ പ്രോയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസൈറ്റ്, ഹെഡ്സെറ്റിനു മാത്രമായി പുതിയ ആപ് സ്റ്റോര്‍, ത്രിമാന ക്യാമറ, പോര്‍ട്ടബിള്‍ ബാറ്ററി, കീബോഡും ട്രാക് പാഡുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം, വെര്‍ച്വല്‍ സ്ക്രീനിലൂടെ ഫെയ്സ്ടൈം വിഡിയോ കോള്‍, ഒപ്ടിക് ഐഡി തുടങ്ങിയവയാണ് അതില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക