നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ. ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ക്രിസ്തുമസ്സിന്റെ പിറ്റേദിവസം ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നു എന്ന് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് പങ്കുവെച്ചത്.
കഴിഞ്ഞദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടിക്ക് പോയിരുന്നു. ചെറിയ രീതിയിൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോഴേക്കും ചികിത്സിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നും രഞ്ജിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സ്റ്റോറിയിലൂടെ പറഞ്ഞു.
കയ്യിൽ ഡ്രിപ്പിട്ട് ആശുപത്രിയിലെ എമർജൻസി റൂമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രഞ്ജിനി താൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം പങ്കുവെച്ചത്. ആഘോഷങ്ങൾക്കായി സമയം ചെലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായത് എന്നും ആശുപത്രിയുടെ എമർജൻസി റൂമിൽ കയറേണ്ടിവരുന്ന അവസ്ഥ അത്ര രസകരമായ ഒന്നല്ല എന്നും പറഞ്ഞുകൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക