സംസ്ഥാന സർക്കാർ ശബരിമലയിലും ശബരിമലയിലേക്കുള്ള വഴികളിലും ഒരുക്കുന്നത് മികച്ച സൗകര്യങ്ങളാണ് എന്നും ഇത് അഭിനന്ദനാർഹമാണ് എന്നും നാഗാലാൻഡ് ഗവർണർ എൽ ഗണേശ് പറഞ്ഞു. മികച്ച സൗകര്യമുള്ള റോഡുകളാണ് ഇവിടെ ഉള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല ദർശനത്തിനായി രാവിലെ 10. 30 ഓടെ എത്തിയ അദ്ദേഹം തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയിൽ പങ്കുകൊണ്ടു. അദ്ദേഹത്തോടൊപ്പം സഹോദരൻ എൽ ഗോപാലൻ, സഹോദര പത്നി ചന്ദ്ര ഗോപാലൻ എന്നിവരും ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സന്നിധാനത്തേക്ക് ഭക്തജനങ്ങളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഡിസംബർ 30ന് മകരവിളക്കിനായി നട വീണ്ടും തുറക്കുമ്പോൾ ഭക്തരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നും അതനുസരിച്ചുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കുന്നുണ്ട് എന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക