ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പലപ്പോഴും നാം കണ്ണ് വേണ്ട വിധം ശ്രദ്ധിക്കാറില്ല. ഇതാ കണ്ണിന്റെ ആരോഗ്യത്തിന് ചില വഴികൾ
ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.
കറ്റാര്‍വാഴയുടെ ജെല്ല് കണ്ണില്‍ പുരട്ടുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ സഹായിക്കും.
മല്ലിയും പഞ്ചസാരയും കുഴമ്പ് രൂപത്തിലാകുന്നത് വരെ അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരുമണിക്കൂര്‍ മൂടി വയ്ക്കുക. വൃത്തിയുള്ള പരുത്തി തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ഈ ലായനി തുള്ളിയായി കണ്ണിൽ ഒഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.
കാഴ്ച്ചശക്തി വര്‍ദ്ധിക്കാന്‍ ഏറ്റവും നല്ലതാണ് ബദാം.
ഒരു അല്പം കുരുമുളക് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച്ചശക്തി കൂട്ടാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക