കൊച്ചി: തൃക്കാക്കരയില്‍ ജനുവരി ഒന്നിന് നടക്കുന്ന നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി. എറണാകുളം എ.ഡി.എം ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസിന്റെ വേദിയില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഊമക്കത്തിന്റെ രൂപത്തിലാണ് നിലവില്‍ ഭീഷണി സന്ദേശം ലഭിച്ചത്. കത്ത് ഫോറന്‍സിക് സംഘം പരിശോധിക്കും.
തങ്ങള്‍ പഴയ കമ്മ്യൂണിസ്റ്റുകള്‍ എന്ന മുഖവരയോടുകൂടിയാണ് ഭീഷണിക്കത്ത്. അതേസമയം, ഭീഷണി കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പോലീസ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ്സ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക