പ്രിയ പ്രേക്ഷകരെ, റിയൽ ന്യൂസ് കേരള ഇന്ന് ഈ പുതുവർഷദിനത്തിൽ 6 വർഷം പൂർത്തിയാക്കുകയാണ്. ഇതുവരെ ഞങ്ങൾക്ക് തന്ന സ്നേഹത്തിനും പിന്തുണക്കും പ്രിയ പ്രേക്ഷകർക്ക് ഒരായിരം നന്ദി ആദ്യമേ അറിയിക്കട്ടെ.
വെബ്സൈറ്റിലൂടെ അല്ലാതെ റിയൽ ന്യൂസ് വാർത്തകൾ എല്ലാ മുൻനിര വാർത്താ അപ്പ്ളിക്കേഷനുകളിലും ലഭ്യമാണ്.
2020 ജൂലൈ മാസം റിയൽ ന്യൂസ് കേരള 24 മണിക്കൂർ ലൈവ് ചാനൽ കൂടി ആരംഭിച്ചിരുന്നു. നിലവിൽ പരീക്ഷണ സംപ്രേക്ഷണം നടത്തുന്ന ചാനൽ ഉടൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
ഇതിനോടകം റിയൽ ന്യൂസ് കേരളയുടെ 24 മണിക്കൂർ ലൈവ് ചാനൽ ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ആയ ‘ജിയോ ടി വി’ യിൽ HD ദൃശ്യമികവിൽ ലഭ്യമാണ്. ഇന്ത്യയിലെവിടെയും ജിയോ ടിവി ആപ്പിലും, ജിയോ ന്യൂസ് ആപ്പിലും, മൈ ജിയോ , ജിയോ സെറ്റ് ടോപ്പ് ബോക്സിലും ന്യൂസ് വിഭാഗത്തിൽ റിയൽ ന്യൂസ് കേരള വീക്ഷിക്കാം.
14 ഭാഷകളിലായി ആയിരത്തിലധികം പ്രസിദ്ധീകരണങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ വാർത്താ ഉള്ളടക്ക മൊബൈൽ ആപ്ലിക്കേഷനായ ഡെയിലിഹണ്ടിലും ഇതിനോടകം തന്നെ ചാനൽ ലഭ്യമാണ്.
ടാറ്റ പ്ലേ, നീ സ്ട്രീം, എയർ ടിവി, യുമോ ടിവി, മല്ലു ടിവി, കേരള ലൈവ്, ന്യൂസ് ലൈവ് തുടങ്ങി ഇരുപതോളം അപ്പ്ളിക്കേഷനുകളിലും സ്മാർട്ട് ടിവികളിലും യൂട്യൂബിലൂടെയും എല്ലാം റിയൽ ന്യൂസ് കേരള ലഭ്യമാണ്. കൂടാതെ തിരുവനന്തപുരം ജില്ലയിൽ കേരളവിഷന്റെ ദൃശ്യധ്വനി കേബിൾ നെറ്റ് വർക്കിൽ 46 ആം നമ്പറിൽ റിയൽ ന്യൂസ് കേരള ചാനൽ ലഭ്യമാണ്.
1 കോടിക്ക് മുകളിൽ പ്രേക്ഷകരാണ് ഓരോ മാസവും റിയൽ ന്യൂസ് കേരള ചാനൽ വീക്ഷിക്കുന്നത്. ഇത് ഞങ്ങൾക്ക് വളരെ സന്തോഷവും ഊർജവും നൽകുന്ന ഒന്നാണ്. പ്രേക്ഷകരുടെ സ്നേഹത്തിനും സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി. തുടർന്നുള്ള യാത്രയിലും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ…
എല്ലാ പ്രേക്ഷകർക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്.
സ്നേഹപൂർവ്വം,
എഡിറ്റർ,
റിയൽ ന്യൂസ് കേരള
പ്രതികരിക്കാൻ ഇവിടെ എഴുതുക