ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. നക്സലുകളും പോലീസും തമ്മിൽ ഉണ്ടായ വെടിവയ്പ്പിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്ക് ഏറ്റതായും റിപ്പോർട്ട് ഉണ്ട്.
ബിജാപൂരിൽ തിങ്കളാഴ്ചയാണ് സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഡിആർജി സംഘം നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഇതിനിടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടലിൽ ആരംഭിച്ചത്. അക്രമത്തിൽ പരിക്കേറ്റ സ്ത്രീയെയും രണ്ട് ജവാൻമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിആർജിയിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് തെരച്ചിൽ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക