തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1464 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളത്തിനു പുറമെ കര്‍ണാടകയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്നലെ മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതിദിന റിപ്പോര്‍ട്ടുകള്‍ പ്രകാരം കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക