വളരെ ആദായകരമായ ഒന്നാണ് മത്സ്യ കൃഷി. മത്സ്യകൃഷിക്ക് ആവശ്യമായ മത്സ്യകുഞ്ഞുങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാവുകയാണെങ്കിൽ നല്ലതല്ലേ. തൃശ്ശൂർ ജില്ലയിലെ പീച്ചി സർക്കാർ ഫിഷ് സീഡ് ഹാച്ചറിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വില്പനയ്ക്ക് ലഭ്യമാക്കുന്നത്.
കാർപ്പ്, ആസാം വാള, വരാൽ, അനാബാസ്, കരിമീൻ, ഗിഫ്റ്റ് തിലാപ്പിയ, എന്നീ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളാണ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർക്ക് 0487-2960205,8848887143 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക