2024 ഇൽ പ്രതീക്ഷയർപ്പിക്കാവുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഭ്രമയുഗം’. റൈഡ് ആൻഡ് റഫ്യൂസ്ഡ് പ്രൊഡക്ഷൻ എന്ന ബോളിവുഡ് എന്റർടൈൻമെന്റ് പേജിന്റെ റിപ്പോർട്ടിലാണ് മൂന്നാമതായി ഭ്രമയുഗവും ഉൾപ്പെട്ടത്.
ഈ വർഷം തിയേറ്ററുകളിൽ എത്തുന്ന പ്രതിക്ഷ നൽകുന്ന 15 സിനിമകളുടെ പട്ടികയിലാണ് മൂന്നാമതായി മമ്മൂട്ടി ചിത്രവും ഉൾപ്പെട്ടത്. പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ യും അല്ലു അർജുൻ ചിത്രം പുഷ്പ 2ഉം ആണ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.
ലിസ്റ്റിലെ ആദ്യ 15ൽ ഇടംപിടിച്ച ചിത്രങ്ങളിൽ ഏഴ് സ്ഥാനങ്ങളും തെന്നിന്ത്യൻ സിനിമകളാണ് ഉള്ളത്. മോഹൻലാൽ ചിത്രമായ ‘മലൈക്കോട്ടെ വാലിബൻ’ ലിസ്റ്റിൽ ആറാം സ്ഥാനത്ത് ഉണ്ട്. ഭ്രമയുഗവും മലൈക്കോട്ടെ വാലിബനും മാത്രമാണ് ലിസ്റ്റിലേക്ക് പരിഗണിക്കപ്പെട്ടത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ‘ഭ്രമയുഗം’ സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക