കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ വെള്ളാരംകുന്നിന് സമീപമാണ് അപടമുണ്ടായത്.
അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. ദേശീയപാതയ്ക്ക് സമീപത്ത് ഹോം സ്റ്റേയുടെ മുറ്റത്തേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക